Kodanchery
സെൻ്റ് മേരീസ് വിദ്യാർഥികളുടെ പ്രൗഡ വിജയം മലബാർ സഹോദയ കലോത്സവത്തിൽ

കോടഞ്ചേരി: മലബാർ സഹോദയ ജില്ലാ കലോത്സവത്തിൽ കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ പ്രശംസനീയമായ വിജയം നേടിയിരിക്കുന്നു. മത്സരത്തിൽ പങ്കെടുത്ത 14 കുട്ടികളിൽ 11 പേർക്ക് എ ഗ്രേഡ് ലഭിച്ചു.
മലയാളം പദ്യം ചൊല്ലൽ (കാറ്റഗറി – 1) ഇനത്തിൽ പ്രാർഥന പ്രവീൺ രണ്ടാം സ്ഥാനവും, മലയാളം പദ്യം ചൊല്ലൽ (കാറ്റഗറി – 2) ലിയാന ബി ബിൻ മൂന്നാം സ്ഥാനവും, മോണോ ആക്ട് (കാറ്റഗറി – 3) ഇനത്തിൽ ആൻഡ്രീസ ഷിജോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികളെ സ്കൂളിന്റെ മാനേജ്മെൻ്റും അധ്യാപകരും പി.ടി.എ യും അനുമോദിച്ചു.