Local

കൂരമാന്‍ വേട്ട: തോട്ടുമുക്കം സ്വദേശികളായ രണ്ടുപേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍

മുക്കം: മലപ്പുറം നിലമ്പൂരില്‍ വനം വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൂരമാനെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പ്രതികളെ പിടികൂടി. മുക്കം തോട്ടുമുക്കം സ്വദേശികളായ അറപ്പാട്ടുമാക്കല്‍ ദേവസ്യയും സഹോദരന്‍ ജോസഫും ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനം ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ തോട്ടപ്പളളി പള്ളിമേട്ടിലെ വീട്ടില്‍ പരിശോധന നടത്തിയത്.

പരിശോധനയിൽ കൂരമാന്റെ 4 കിലോ ഇറച്ചിയും ലൈസന്‍സ് ഇല്ലാത്ത ഒരു നാടന്‍ തോക്കും എയര്‍ഗണ്ണും 12 തിരകളും രണ്ട് ഹെഡ് ലൈറ്റുകളും ഇറച്ചി വെട്ടുന്ന ആയുധങ്ങളും കണ്ടെത്തി. പ്രതികൾ വാഴകൃഷിയുടെ മറവിൽ മൃഗ വേട്ട നടത്തി വരികയാണെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.

പിടിച്ചെടുത്ത ആയുധങ്ങള്‍ ഉടൻ പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button