Local

എ. ഐ. എം. ഐ -യുടെ നേതൃത്വത്തിൽ ജീവൻ രക്ഷാപ്രവർത്തകരെ ആദരിച്ച് കോൺവെക്കേഷൻ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ( എ. ഐ. എം. ഐ ) ന്റെ നേതൃത്വത്തിൽ കോഴിക്കോട്, മുക്കം, അരിക്കോട്, വടകര ബ്രാഞ്ചുകളിൽ നടത്തിയ ജീവൻ രക്ഷാ പ്രവർത്തകരെ ആദരിക്കലും കോൺവെക്കേഷൻ പരിപാടിയും സംഘടിപ്പിച്ചു.

കൂടാതെ,വയനാട്, ഷിരൂർ എന്നിവിടങ്ങളിലെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ 30 ഓളം ജീവൻ രക്ഷാപ്രവർത്തകരേയും, 50 തവണ രക്തദാനം നടത്തിയ യുവാക്കളേയും, പാലിയേറ്റീവ് പ്രവർത്തകരേയും ആദരിച്ചു.

കോഴിക്കോട് തളി പത്മശ്രി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ, ടി.വി. ചീഫ് എഡിറ്റർ വി.എസ്. രജ്ഞിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷാപ്രവർത്തകർക്കുള്ള ഉപഹാരം ഫയർ & റസ്ക്യൂ ഓഫിസർ എം.കെ. പ്രമോദ് കുമാർ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ, രഞ്ജിത്ത് ഇസ്രായേൽ എന്നിവർ ചേർന്ന് നൽകി.

എ. ഐ. എം. ഐ മുക്കം ബ്രാഞ്ചിലെ കോൺവെക്കേഷൻ ചടങ്ങ് മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ ചാന്ദിനി ഉദ്ഘാടനം ചെയ്തു. വടകര ബ്രാഞ്ചിൽ വടകര മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഉദ്ഘാടകർ ആയിരുന്നു.

എ. ഐ. എം. ഐമാനേജിംഗ് ഡയറക്ടർ ഇ.കെ. ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങിൽ, എ. ഐ. എം. -യിലെ വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

Related Articles

Leave a Reply

Back to top button