കൂളിമാടിൻ്റെ ചരിത്രം മിന്നി: ഐറ ഇഷാൽ ഒന്നാം സ്ഥാനം നേടി

മുക്കം : മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന എച്.എസ് വിഭാഗം പ്രാദേശിക ചരിത്ര രചനയിൽ കൂളിമാടിനെ ആസ്പദമാക്കി തയ്യാറാക്കിയ ചരിത്രത്തിലൂടെ കെ.ടി. ഐറ ഇഷാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. “ഇരുവഴിഞ്ഞിപ്പുഴക്കും ചാലിയാറിനുമിടയിലൊരിടം” എന്ന തലക്കെട്ടിൽ കൂളിമാടിന്റെ പൗരാണിക ചരിത്രവും സാംസ്കാരികവുമെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ ഇരുപത്തഞ്ച് പേജുള്ള ഈ കൃതി ഐറ ഇഷാൽ തത്സമയം സൃഷ്ടിച്ചതാണ്.
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഐറ ഇഷാൽ, കൂളിമാട് എറക്കോടൻ കെ.ടി. നാസർ – ഹബീബ ദമ്പതികളുടെ മകളാണ്.
തനതായ സാംസ്കാരിക സ്വഭാവം, മതരാഷ്ട്രീയ മേഖലയിലെ ചലനങ്ങൾ, ഗ്രാമത്തിന്റെ സാമ്പത്തിക പുരോഗതി എന്നിവ വിഷയവായി ഈ മിടുക്കി തന്റെ രചനയിൽ ആവിഷ്കരിച്ചു വെച്ചിട്ടുണ്ട് . കൂളിമാടിൻ്റെ ചരിത്രശേഷിപ്പുകളും മുൻകാലത്തെ ചലകശക്തികളും സൂക്ഷ്മമായി വിശദീകരിച്ചതും ഈ കൃതിയ്ക്ക് കൂടുതൽ ഗൗരവം നൽകിയിട്ടുണ്ട്.