Local

കാട്ടാനശല്യം രൂക്ഷമായി തുടരുന്ന പുന്നക്കൽ മേഖല ലിന്റോ ജോസഫ് എം. എൽ.എ.യും കർഷകസംഘം നേതാക്കളും സന്ദർശിച്ചു

തിരുവമ്പാടി : കാട്ടാനശല്യം രൂക്ഷമായി തുടരുന്ന ഗ്രാമപ്പഞ്ചായത്തിലെ പുന്നക്കൽ മേഖല ലിന്റോ ജോസഫ് എം. എൽ.എ.യും കർഷകസംഘം നേതാക്കളും സന്ദർശിച്ചു. തുടർച്ചയായി കാട്ടാനയെത്തി വാഴ, തെങ്ങ്, കമുക് തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്.

പുന്നക്കൽ, ഓളിക്കൽ, പൊന്നാങ്കയം മേഖലകളിലാണ് കാട്ടാന നാശം വിതയ്ക്കുന്നത്. പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ജനവാസ മേഖലയിലടക്കം കാട്ടാന സ്വൈരവിഹാരം തുടരുകയാണ്. വനാതിർത്തികളിൽ സൗരോർജ വേലി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതായും നഷ്ടപരിഹാരത്തുക വൈകാതെ ലഭ്യമാക്കുമെന്നും ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.

കർഷകസംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡന്റ് സി.എൻ. പുരുഷോത്തമൻ, പി.എ. ഫിറോസ്‌ഖാൻ, ജമീഷ് ഇളംതുരുത്തിയിൽ, പി.ജെ. ജിബിൻ, അജയ് ഫ്രാൻസി, സിജോ ജോർജ്, ജോഷി കൊല്ലംപറമ്പിൽ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ. ആർ.ടി.യും സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button