Mukkam
ശാസ്ത്രോത്സവത്തിൽ മുക്കം സബ്‌ജില്ലയിലെ ഗണിത ശാസ്ത്ര മേളയിൽ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിന് ഓവറോൾ ഫസ്റ്റ്

മുക്കം: മുക്കം ഉപജില്ലാ ശാസ്ത്രോത്സവത്തിലെ യു.പി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടി. 43 പോയന്റോടെയാണ് സ്കൂൾ വിജയിയായത്.
രണ്ട് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കൈവരിച്ചു. ഒരു ഇനത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി. എല്ലാ മത്സരങ്ങളിലെയും പ്രകടനത്തിന് എ ഗ്രേഡ് ലഭിച്ച ഈ നേട്ടം സ്കൂൾ സമ്പൂർണ വിജയം സാക്ഷ്യപ്പെടുത്തുന്നതാണ്.
വിജയികളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു