വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പൊതുസമ്മേളനം സമാപിച്ചു

കൊടിയത്തൂർ: വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചു. കേരളത്തെ സംഘ് പരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല’ എന്ന മുദ്രാവാക്യവുമായി നടന്ന റാലിയോടെയാണ് പരിപാടി ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പരിപാടി ഉദ്ഘാടനം ചെയ്തു.
ഹമീദ് കെ.ടി, റഫീഖ് കുറ്റിയോട്ട്, പി.കെ ഹാജറ, ശ്രീജ മാട്ടുമുറി, ജ്യോതി ബസു, സജീഷ്, ഇ.എന്‍ നദീറ, സാലിം ജീ റോഡ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
സി. പി. എമ്മും മുഖ്യമന്ത്രിയും നടത്തുന്ന ഒളിയജണ്ടകളെ ജനങ്ങൾ തിരിച്ചറിയണമെന്നും, മതനിരപേക്ഷതയെ വർഗീയതക്ക് അടിയറവെക്കാൻ ശ്രമിക്കുന്നവരുടെ സമീപനത്തിൽ നിന്ന് പിന്മാറണമെന്നും പ്രേമ. ജി പിഷാരടി ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ,കേരളത്തെ ഡീപ് സ്റ്റേറ്റ് വർഗീയ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്നും, കേരളത്തെ സംഘ് പരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ലെന്നും പ്രേമ. ജി കൂട്ടിച്ചേർത്തു .
മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ മാസ്റ്റർ, കെ.ജി. സീനത്ത് എന്നിവർ സംസാരിച്ചു.
സിനിമാ സംവിധായകരായ കെ.ടി. മന്‍സൂര്‍, ഫൈസല്‍ ഹുസൈന്‍, സിദ്ധീഖ് കൊടിയത്തൂര്‍, അമീന്‍ ജൗഹര്‍, ആദ്യകാല കലാതിലകം കമല കളത്തിങ്ങല്‍ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും, ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ കക്കോടിയുടെ നേതൃത്വത്തിൽ
പഞ്ചായത്ത് പ്രതിനിധി സമ്മേളന തെരെഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.
ഷംസുദ്ദീന്‍ ചെറുവാടിയെ പ്രസിഡണ്ടായും, റഫീഖ് കുറ്റിയോട്ടിനെ സെക്രട്ടറിയായും, കെ.ടി ഹമീദിനെ ട്രഷററായും തെരെഞ്ഞെടുത്തു