Local
കൊടിയത്തൂരിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം: കേരള കർഷക സംഘം നിവേദനം സമർപ്പിച്ചു

കൊടിയത്തൂർ : ചെറുവാടി, കൊടിയത്തൂർ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷക സംഘം കൊടിയത്തൂർ മേഖല കമ്മിറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
കർഷകരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കർഷക സംഘം മേഖലാ സെക്രട്ടറി കെ.സി മമ്മദ് കുട്ടി, ഏരിയ കമ്മിറ്റിയംഗം കരീം കൊടിയത്തൂർ, പി.പി സുരേഷ് ബാബു എന്നിവരും നിവേദനം സമർപ്പിക്കുന്നതിനിടെ സന്നിഹിതരായിരുന്നു.