Koodaranji
കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിമരിച്ചു

കൂടരഞ്ഞി: ബംഗളൂരുവിലെ നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു.കൂടരഞ്ഞി, കരിങ്കുറ്റി സ്വദേശിയായ ജിനിൽ ജോജി(20) ആണ് മരിച്ചത്.
കരിങ്കുറ്റി പുതിയാപറമ്പിലെ ജോജി-സിന്ധു എന്നീ ദമ്പതികളുടെ മകനാണ് ജിനിൽ ജോജി,. സംസ്‌കാരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട് നടക്കും.