Thiruvambady

ആം ആദ്മി ഫാൻസ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര പോത്ത് ഫെസ്റ്റ്: ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു

തിരുവമ്പാടി: ആം ആദ്മി ഫാൻസ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര പോത്ത് ഫെസ്റ്റിൻ്റെ ഉദ്ഘാടനം പാർട്ടിയുടെ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ടോയൻ ജോർജ് നിർവ്വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി വി. ജേസഫിന് കൂപ്പൺ നൽകിയാണ് ഉദ്ഘാടനം ചെയ്തത്.

2024 ഡിസംബർ 23 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻ്റ് പരിസരത്ത് നറുക്കെടുപ്പ് നടത്തും.

ഒന്നാം സമ്മാനം ഒരു ക്വിന്റലോളം തൂക്കമുള്ള പോത്ത്, രണ്ടാം സമ്മാനം മുട്ടനാട്, മൂന്നാം സമ്മാനം മൂന്ന് പൂവൻ കോഴികൾ മൂന്നു പേർക്ക് എന്നിങ്ങനെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പത്ത് പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button