Thiruvambady
തക്കാളിയുമായി പോയ പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു; ആർക്കും പരിക്കില്ല

തിരുവമ്പാടി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിലെ തൊണ്ടിമ്മൽ ഭാഗത്ത് മൈസൂരിൽ നിന്നും തക്കാളിയുമായി മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ ആർക്കും പരിക്കുകളൊന്നും ഇല്ല.