Koodaranji

കക്കാടം പൊയിൽ ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജേഴ്സി വിതരണം നടന്നു

കൂടരത്തി: കായിക മേഖല പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷത്തിന്റെ ഭാഗമായി, കക്കാടം പൊയിൽ ജി.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തിരുവമ്പാടി മെസ്റ്റി മെഡോസ് റോട്ടറി ക്ലബ്ബ് ജേഴ്സി വിതരണം ചെയ്തു.

ചടങ്ങിൽ, വാർഡ് മെമ്പർ സീന ബിജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി. ടി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി ഡോ. ബെസ്റ്റി ജോസ്, ട്രഷറർ ഷാജി ഫിലിപ്പ്, ഡോ. സന്തോഷ് എൻ. എസ്., മെൽബിൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് കെ. ചടങ്ങിന് സ്വാഗതം പറഞ്ഞു, സ്റ്റാഫ് സെക്രട്ടറി ശ്രീജേഷ് എം. ആർ. നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button