Local
കൊടിയത്തൂർ സി.പി.ഐ.എം ലോക്കൽ സമ്മേളനം സർവസജ്ജം

കൊടിയത്തൂർ: സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ സമ്മേളനം ഒക്ടോബർ 26, 27 തീയതികളിൽ നടത്താൻ തീരുമാനിച്ചു. സൗത്ത് കൊടിയത്തൂരിലെ സഖാവ് സി ആലി നഗറിൽ വെച്ചായിരിക്കും പരിപാടി നടക്കുക.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം കെ.സി മമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ പഴം പറമ്പിൽ നിന്നും, പതാക ഗിരീഷ് കാരക്കുറ്റിയുടെ നേതൃത്വത്തിൽ കാരക്കുറ്റിയിൽ നിന്നും നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് സൗത്ത് കൊടിയത്തൂരിൽ എത്തിച്ചത്.
സ്വാഗതസംഘം ചെയർമാൻ വി. വീരാൻകുട്ടി പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തി. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ. രമേഷ് ബാബു, സി. ടി. സി. അബ്ദുള്ള, ലോക്കൽ സെക്രട്ടറി കെ. പി. ചന്ദ്രൻ, എൻ. രവീന്ദ്രകുമാർ, നാസർ കൊളായി, ഇ. അരുൺ, അഖിൽ കെ. പി., എ. പി. കബീർ, കെ. ടി. മൈമൂന എന്നിവർ പ്രസംഗിച്ചു. സി. ടി. അബ്ദുൽ ഗഫൂർ സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.