കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് ത്രിദിന വാർഷിക ക്യാംപ് ‘ജീവനം’ എന്ന പേരിൽ ആരംഭിച്ചു. പ്ലസ് വൺ – പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒക്ടോബർ 25 മുതൽ 27 വരെ നടക്കുന്ന ക്യാംപ്, സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിലിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യുകയും ക്യാംപിന് തുടക്കം കുറിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് ക്യാംപിലെ വിവിധ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് നന്ദിപ്രസംഗം നടത്തി. ട്രൂപ്പ്-കമ്പനി ലീഡേഴ്സും, പട്രോൾ ലീഡേഴ്സും സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുമായി ചേര്‍ന്ന് ക്യാംപിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി.
വാസുദേവൻ മാസ്റ്റർ, സ്കൗട്ട് ഡിസ്ട്രിക്ട് കമ്മീഷണർ വി.ഡി സേവ്യർ, ജില്ല അസോസിയേഷൻ സെക്രട്ടറി വി.ടി ഫിലിപ്പ്, ഗൈഡ് ട്രയിനിംഗ് കമ്മീഷണർ ത്രേസ്യാമ്മ തോമസ്, പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്, സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.