Local
മുക്കം ഉപജില്ല കലോത്സവത്തിന് ഫോസ ഫസ്റ്റ് ബാച്ചിൻ്റെ സാമ്പത്തിക സഹായം
കൊടിയത്തൂർ: മുക്കം ഉപജില്ല കലോത്സവത്തിനുള്ള ഫോസ ഫസ്റ്റ് ബാച്ചിൻ്റെ സാമ്പത്തിക സഹായം ഫോസ ഫസ്റ്റ് ബാച്ച് പ്രവാസി പ്രതിനിധി ബഷീർ കാവിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുധീർ മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഫസൽ ബാബു, ഫോസ ഫസ്റ്റ് ബാച്ച് അംഗങ്ങളായ കുന്നത്ത് മുഹമ്മദ്, പി.സി മുഹമ്മദ്, അഹമ്മദ് വി, ഇസ്മായിൽ കുട്ടി കഴായിക്കൽ, കെ.വി മുഹമ്മദ്, കരീം ടി.പി, സുബൈർ കെ.എസ്, അബ്ദുല്ല കെ.പി എന്നിവരും പങ്കെടുത്തു.
മുക്കം ഉപജില്ല കലോത്സവം അടുത്ത മാസം ആദ്യ വാരത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും.