Koodaranji
കക്കാടംപൊയിലിൽ കാറ്റിൽ വ്യാപക കൃഷിനാശം; 1500 ൽ അധികം വാഴകൾ നശിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ എന്ന സ്ഥലത്ത് ഇന്നലെ(26-10-24ശനി ) ഉച്ചയ്ക്ക് വീശിയ അതിശക്തമായ കാറ്റിൽ വ്യാപകമായി വാഴകൾ നശിച്ചു.
ശ്രീ. ഫ്രാൻസിസ് കൊട്ടാരത്തിൽ എന്ന വ്യക്തിയുടെ 1500 ൽ അധികം വാഴകളാണ് നശിച്ചത്.
വിവരം അറിഞ്ഞ ഉടനെ തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വാർഡ് മെമ്പർ സീന ബിജു, കൃഷി അസിസ്റ്റന്റ് അനൂപ്, നാട്ടുകാർ ആയ ഷാജി വാഴപ്പിള്ളി, മാത്യു പല്ലാട്ട്, സണ്ണി ചെമ്പാട്ട് എന്നിവർ സ്ഥലത്തെത്തി കൃഷിയിടം സന്ദർശിച്ചു.