Thiruvambady

എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

തിരുവമ്പാടി: താമരശ്ശേരി ബിഷപ്പ്മാർ റമിജിയോസ് ഇഞ്ചനാനിയുമായി കൂടിക്കാഴ്ച നടത്തി വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്.

പ്രചാരണ പരിപാടികളുടെ ഭാഗമായി പുല്ലൂരാംപാറ ബഥനിയ ധ്യാനകേന്ദ്രത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

തെരഞ്ഞെടുപ്പിൽ ബിഷപ്പിന്റെ പിന്തുണ തേടിയുള്ള ഈ കൂടിക്കാഴ്ച അഖണ്ഡ ജപമാല സമർപ്പണ ചടങ്ങിന്റെ സമാപന വേളയിലാണ് നടന്നത്.

പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ, എൻഡിഎ ജില്ലാ കൺവീനർ ഗിരി പാമ്പനാൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് വി.വി. രാജൻ, മേഖല സെക്രട്ടറി എൻ.പി. രാമദാസ്, ജില്ലാ വൈസ് പ്രസിഡൻറ് ടി. ബാലസോമൻ, മഹിളാമോർച്ച ജില്ലാ പ്രസിഡൻറ് അഡ്വ. രമ്യ മുരളി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, പി. രമണീഭായ്, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, മണ്ഡലം പ്രസിഡൻറ് ബൈജു കല്ലടിക്കുന്ന്, സജീവ് ജോസഫ്, സവിൻകുമാർ, ഷിനോ കോടഞ്ചേരി, ടി.എ. നാരായണൻ മാസ്റ്റർ, ടി. ശ്രീനിവാസൻ, ശോഭാ സുരേന്ദ്രൻ, സോമിത ശശിധരൻ, ലീന അനിൽ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button