Thiruvambady
ഇഞ്ചക്കാടുകൾ വെട്ടി മാറ്റി; മുറമ്പാത്തി വഴി സുരക്ഷിതമാക്കി
തിരുവമ്പാടി : യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന ഇഞ്ചക്കാടുകൾ കർമസേന മുറമ്പാത്തി പ്രവർത്തകർ വെട്ടി നീക്കം ചെയ്ത് വൃത്തിയാക്കി.
തിരുവമ്പാടി-കോടഞ്ചേരി റോഡിലെ അച്ചൻ കടവ് പാലം മുതൽ മുറമ്പാത്തി വരെയുള്ള റോഡാണ് വൃത്തിയാക്കിയത്.
പരിസ്ഥിതി സുരക്ഷയും സഞ്ചാര സൗകര്യവും മുൻനിർത്തിയുള്ള ഈ പ്രവർത്തനത്തിന് പ്രസിഡണ്ട് പ്രകാശ് പി. എൻ, സെക്രട്ടറി സിദ്ദിഖ് കാഞ്ഞിരാടൻ തുടങ്ങിയവർ നേതൃത്വം നൽകി