Adivaram
താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

അടിവാരം: താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡിലെ കുഴി അടയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് നടപടികൾ കൈക്കൊള്ളുന്നത്. ഈ നിയന്ത്രണം വ്യാഴാഴ്ച (31-10-24 ) വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് (തിങ്കൾ 28-10-24) അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലുള്ള കുഴികൾ അടയ്ക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം