Thiruvambady
തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ്: സേന്റ്റ് മേരീസ് സ്കൂളിൽ സൗകര്യങ്ങൾ വിലയിരുത്തി

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡി.ആർ. മേഘശ്രീ സന്ദർശനം നടത്തി. സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു ലക്ഷ്യം.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമും ഈ സ്കൂളിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
സബ് കളക്ടർ മിസാൽ സാഗർ ഭരത്, മെറ്റീരിയൽ മാനേജ്മെൻറ് നോഡൽ ഓഫീസർ അഖില സി ഉദയൻ, തിരുവമ്പാടി മണ്ഡലത്തിലെ ചാർജ്ജ് ഓഫീസർ എൻ.സി. രതീഷ്, താമരശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാർ, കൂടത്തായി സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.