Thiruvambady

വയനാട് ഉപതിരഞ്ഞെടുപ്പ്: കുടുംബാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടം – ഡോ. കെ.എസ്. രാധാകൃഷ്ണൻ

തിരുവമ്പാടി: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് കുടുംബാധിപത്യവും ജനാധിപത്യവും തമ്മിലുള്ള മത്സരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം എൻഡിഎ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പ്രസ്താവന.

“ജനാധിപത്യ വ്യവസ്ഥയിൽ കുടുംബാധിപത്യം ഒരിക്കലും ഭൂഷണമല്ലെന്നും നരേന്ദ്ര മോദി ഭരണത്തിന്റെ വികസന നേട്ടങ്ങൾ വയനാട്ടിൽ എത്തിക്കാനും ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് വിജയത്തിനായി വേണ്ടി വരണമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

“പിണറായി സർക്കാരിന്റെ ഭരണത്തിൽ നീതി ലഭിക്കുന്നതിന്, രണ്ട് പേർക്ക്‌ ജീവൻ നഷ്‌ടമാകേണ്ട അവസ്ഥയാണ്,”‌ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയോടുള്ള സംരക്ഷണ നിലപാട് അപമാനകരമാണെന്നും അദ്ദേഹം വിമർശിച്ചു.

കൺവൻഷൻ എൻഡിഎ മണ്ഡലം ചെയർമാൻ സി.ടി. ജയപ്രകാശ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവൻ, സംസ്ഥാന ഉപാധ്യക്ഷൻ വി.വി. രാജൻ, മറ്റ് സംസ്ഥാന-ജില്ലാ നേതാക്കളായ ഗിരീഷ് തേവള്ളി, ജോസ് വാലുമണ്ണിൽ, ടി.പി. സുരേഷ്, ശശീന്ദ്രൻ കൈപ്പുറത്ത്, എൻ.പി. രാമദാസ്, ഹരിദാസ് പൊക്കിണാരി, ഷാൻ കട്ടിപ്പാറ, ബാബു മൂലയിൽ, ടി. ചക്രായുധൻ, ടി. ശ്രീനിവാസൻ, ടി.എ. നാരായണൻ മാസ്റ്റർ, രമേശൻ കെ.പി, ശ്രീധരൻ പേണ്ടാനത്ത് തുടങ്ങിയവരും പ്രസംഗിച്ചു.

കൺവൻഷനിൽ ബൈജു കല്ലടിക്കുന്ന് സ്വാഗതം പറഞ്ഞു, സജീവ് ജോസഫ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button