തിരുവമ്പാടി നിയോജകമണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മുക്കം :തിരുവമ്പാടി നിയോജകമണ്ഡലം 2024-26 വർഷത്തേക്കുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ (30-10-24 ബുധൻ ) 3.00 ക്ക് മുക്കം വ്യാപാര ഭവനിൽ വെച്ചായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്.
പ്രേമൻ മണാശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉദ്ഘാടനം നിർവഹിച്ചു. പി. ജെ. ജോസഫ് സ്വാഗതം അർപ്പിച്ചു.
പരിപാടിയിൽ പ്രസിഡന്റായി പ്രേമൻ മണാശ്ശേരിയെയും, ജനറൽ സെക്രട്ടറിയായി ജിൽസ് പെരിഞ്ചേരിയെയും, വർക്കിംഗ് പ്രസിഡന്റായി പി. ജെ ജോസഫിനെയും, ട്രഷററായി അസ്‌ലം എം. ടിയെയും തിരഞ്ഞെടുത്തു.
പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി സുനിൽ, ജില്ലാ ട്രഷറർ ജിജി കെ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് സലീം രാമനാട്ടുകര, സംസ്ഥാന കമ്മിറ്റി മെമ്പർ കത്തിയേടത്ത് ചന്ദ്രൻ, നിയോജക മണ്ഡലം ട്രഷറർ എൻ. പി അസ്‌ലം, അലി അക്ബർ മുക്കം, അഷ്‌റഫ് മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു