Kodanchery

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും റണ്ണേഴ്സ് അപ്പ്‌ ട്രോഫി

കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ കലാമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 239 പോയിന്റോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും റണ്ണേഴ്സ് അപ്പ്‌ ട്രോഫി സ്വന്തമാക്കി.

സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മിന്നുന്ന പ്രകടനങ്ങളാണ് വിജയത്തിന്റെ അടിസ്ഥാനം. കലാമേളയിലെ പ്രധാന ഇനങ്ങളായ ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, പരിചമുട്ടുകളി, മാർഗംകളി, ബാന്റ് മേളം, ചവിട്ടുനാടകം (സെക്കന്റ്‌ വിത്ത്‌ എ ഗ്രേഡ്) തുടങ്ങിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കാനായതു വിദ്യാർത്ഥികളുടെ പ്രത്യേകതയാണ്.

ഓഫ്‌ സ്റ്റേജ് മത്സരങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികവ് കാട്ടിയ വിദ്യാർത്ഥികളുടെ പ്രകടനം ഏറെ ശ്രദ്ധേയമായി. ആർട്സ് കോഡിനേറ്റർ റാണി ആൻഡ് ജോൺസൺ, കരിയർ ഗൈഡൻസ് കോഡിനേറ്റർ ലിമ കെ ജോസ്, സൗഹൃദ കോ ഓർഡിനേറ്റർ രാജി ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ, പ്രിൻസിപ്പൽ എന്നിവർ വിദ്യാർത്ഥികൾക്ക് പ്രചോദനമായി.

ചുരുങ്ങിയ സമയം കൊണ്ട് നടത്തിയ കഠിന പ്രാക്ടീസ്, ഒത്തൊരുമ, സഹകരണം എന്നിവയാണ് ഈ വിജയത്തിലേക്കുള്ള വഴിയൊരുക്കിയത്. സ്കൂൾ മാനേജ്മെന്റും പിടിഎയും അധ്യാപകരും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button