Kodanchery

ഇന്ദിരാ ഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പദയാത്ര നടത്തി

കോടഞ്ചേരി: ഇന്ദിരാ ഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോടഞ്ചേരിയിൽ പദയാത്ര സംഘടിപ്പിച്ചു.
മൈക്കാവ് വട്ടൽ കുരിശുപള്ളിക്ക് സമീപത്തു നിന്നാരംഭിച്ച രക്തസാക്ഷിത്വ ദിന പദയാത്ര മൈക്കാവ് അങ്ങാടിയിൽ സമാപിച്ചു.

ദിനാചരണ പൊതുസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബ് ഉദ്ഘാടനം ചെയ്തു. “ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ദിരയുടെ സംഭാവന അമൂല്യമാണെന്നും. മതേതര ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത മഹാനായ നേതാവാണ് ഇന്ദിരാ ഗാന്ധിയെന്നും ,” എം.ജെ ജോബ് അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.

യോഗത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹ സമിതി അംഗം നെയ്യാറ്റിൻകര സനൽ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോബി ഇലന്തൂർ, കെ.പി.സി.സി അംഗം ഹബീബ് തമ്പി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസൻറ് വടക്കേമുറി, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് സജി നിരവത്ത്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബാബു പട്ടനാട്, അഗസ്റ്റിൻ മഠത്തിൽ പറമ്പിൽ, മത്തായി പെരിയടത്ത്, ജോസ് പെരുമ്പള്ളി, മിനി സണ്ണി, സി.എം ജോസഫ്, ചന്ദ്രൻ മങ്ങാട്ടുകുന്നിൽ, സേവാദൾ ചെയർമാൻ ശിവദാസൻ, സാബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button