Thiruvambady
തിരുവമ്പാടിയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ആചരിച്ചു

തിരുവമ്പാടി :തിരുവമ്പാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. തിരുവമ്പാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ചാണ് അനുസ്മരണ ചടങ്ങ് നടന്നത്.
മഹിളാ സേവാദൾ ജില്ലാ പ്രസിഡണ്ട് ശ്രീവിദ്യ എരമംഗലം അനുസ്മരണ പ്രഭാഷണം നടത്തി.
ടി.എൻ. സുരേഷ്, ബിജു എണ്ണാർ മണ്ണിൽ, രാജു പൈമ്പിള്ളി, രാമചന്ദ്രൻ കരിമ്പിൽ, ബിജു വർഗീസ്, ബഷീർ വടക്കാത്തറ, റീജ എം.പി., ലിസി സണ്ണി, പൗളി മാത്യു, അജിത പി.ആർ., റോയ് മനയാനിക്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു