കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത റിസോർട്ടുകൾക്ക് കർശന നടപടികൾ

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും അനധികൃതമായി നിർമ്മാണം നടത്തിയതുമായ റിസോർട്ടുകൾക്ക് കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നു. നോട്ടീസ് നൽകിയിട്ടും നിയമാനുസൃത നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അടച്ചു പൂട്ടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പഞ്ചായത്ത് നീങ്ങുന്നുണ്ട്.
കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന വിവിധ റിസോർട്ടുകൾക്കെതിരായ പരിശോധനയ്ക്ക് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈനും ക്ലർക് നവീനും നേതൃത്വം വഹിച്ചു.
ഹോംസ്റ്റേ വിഭാഗത്തിലോ പാർപ്പിട ആവശ്യത്തോ പെർമിറ്റ് എടുത്ത് റിസോർട്ടുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും, ലൈസൻസ് ഇല്ലാതെ അനധികൃത നിർമ്മാണം നടത്തിയ എല്ലാ സ്ഥാപനങ്ങളും പരിശോധനക്കു വിധേയമാകും. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമ നടപടി തുടരുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.