Thiruvambady

തിരുവമ്പാടിയിൽ ജൽജീവൻ പദ്ധതിക്കായി കുത്തിപ്പൊളിച്ച റോഡുകൾ ഉടൻ നന്നാക്കണം: സമര പ്രഖ്യാപനവുമായി എൽഡിഎഫ്

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒന്നര വർഷമായി കുത്തിപ്പൊളിച്ച റോഡുകൾ എത്രയും വേഗം റീടാർ ചെയ്യണമെന്നു ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി രംഗത്ത്.

പദ്ധതിയുടെ മേൽനോട്ട ചുമതല ഗ്രാമപഞ്ചായത്തിനാണെങ്കിലും, ഒരു വർഷമായി റോഡുകൾ കാൽനടയാത്രയ്ക്കുപോലും പറ്റാത്തവിധം ഒലിച്ചുപോയതിനെ തുടർന്ന് ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.

ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയും ജനങ്ങൾക്ക് വലിയൊരു കഷ്‌ടമായി മാറിയെന്ന് കമ്മറ്റി ആരോപിച്ചു. ഈ അവസ്ഥയിൽ മാറ്റം വരുത്തുന്നതിനും, റോഡുകൾ പഴയപടിയാക്കുംവരെയും ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ വാർഡുതല സമരം സംഘടിപ്പിക്കാൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.

യോഗത്തിൽ എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ അബ്രഹാം മാനുവൽ അധ്യക്ഷനായിരുന്നു.

Related Articles

Leave a Reply

Back to top button