തിരുവമ്പാടിയിൽ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ ജീവിത ശൈലി രോഗങ്ങൾക്കെതിരെ സൗജന്യ വ്യായാമ പരിശീലനം
തിരുവമ്പാടി : കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ മെക് സെവൻ ഹെൽത്ത് ക്ലബിന്റെ സൗജന്യ വ്യായാമ പരിശീലനം താരംഗമാകുന്നു. തിരുവമ്പാടിയിൽ പരിശീലനം തുടങ്ങി രണ്ട് മാസത്തിനുള്ളിൽ നൂറോളം പേർ, ദിവസവും അതി രാവിലെ പരിശീലനത്തിനെത്തുന്നു.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സജീവമായി പങ്കെടുക്കുന്ന ഈ സൗജന്യ പരിശീലനം, തിരുവമ്പാടി ഭാരത് പെട്രോളിയം പമ്പിന് മുന്നിലെ വാലി ഹൈപ്പർ മാർക്കറ്റിന് സമീപം, എല്ലാ ദിവസവും രാവിലെ 5:45 മുതൽ 6:30 വരെയാണ് നടക്കുന്നത്.
ജീവിതശൈലി രോഗങ്ങളിൽ നിന്നും മോചനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്ത് ക്ലബ് പ്രവർത്തനം ആരംഭിച്ചത്. മലാപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 2012ൽ ക്യാപ്റ്റൻ സലാഹുദ്ദീൻ ആരംഭിച്ച മെക് സെവൻ ഹെൽത്ത് ക്ലബ് ഇപ്പോൾ 200ഓളം കേന്ദ്രങ്ങളിൽ 20,000 പേരുമായി കേരളത്തിനകത്തും പുറത്തും വ്യാപിച്ചിരിക്കുകയാണ്. 21 ഇനങ്ങളിൽ ഉൾപ്പെടുന്ന വ്യായാമ പരിശീലനം 25 മിനുട്ട് മാത്രമേ എടുക്കുകയുള്ളു, എന്നതും തീർത്തും സൗജന്യമെന്നതും പരിശീലനത്തിന്റെ വ്യാപ്തി ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യമാകാൻ കാരണമായി.
മേഖലാ കോ-ഓർഡിനേറ്റർ നൗഷാദ് ചെമ്പ്രയുടെ നേതൃത്ത്വത്തിലാണ് ഇപ്പോൾ പരിശീലനം പുരോഗമിക്കുന്നത്.