ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനുമായ പുരയിടത്തിൽ പി ജെ ജോസഫ് (ഔത ചേട്ടൻ) അന്തരിച്ചു.

തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനുമായ പുരയിടത്തിൽ പി ജെ ജോസഫ് (ഔത ചേട്ടൻ- 87) അന്തരിച്ചു.
സംസ്കാരം നാളെ (10-11-2021- ബുധൻ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി ട്രസ്റ്റി, തിരുവമ്പാടി ക്ഷീരോൽപ്പാദക സഹകരണ സംഘം സ്ഥാപക ഡയറക്ടർ , പുരയിടത്തിൽ കുടുംബയോഗം പ്രസിഡണ്ട് , തിരുവമ്പാടി ഇടവക ചരിത്ര കമ്മറ്റി അംഗം, സ്കൂൾ നിർമ്മാണ കമ്മറ്റി അംഗം , ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുണ്ട് .
ഭാര്യ: മേരി (കോടഞ്ചേരി വലിയമറ്റത്തിൽ കുടുംബാംഗം).
മക്കൾ: പി ജെ ജോൺസൺ , മോളി , പി ജെ ഷാജി (അധ്യാപകൻ സെന്റ് സെബാസ്‌റ്റ്യൻസ് ഹൈസ്കൂൾ – പുന്നക്കൽ) , അഞ്ചു .
മരുമക്കൾ : എൽമ്മ തുണ്ടത്തിൽ , ജോണി തെങ്ങുംപള്ളിൽ (കോൺട്രാക്ടർ, ചാപ്പൻ തോട്ടം) ജെസ്സി പുളിയംമാക്കൽ (ചീരാൽ ), മെൽവിൻ തെങ്ങുംപള്ളിൽ (യു എ ഇ) .
സഹോദരങ്ങൾ: ഫാദർ ആൻറണി പുരയിടം (താമരശ്ശേരി രൂപത), പരേതനായ വർഗ്ഗീസ് , ചാക്കോ ജോസഫ്, സേവ്യർ , അന്നമ്മ, ഏലി .






