Local
മുക്കം ഉപജില്ലാ കലാമേള: ചരിത്രത്തിലാദ്യമായി ഓവറോൾ മൂന്നാം സ്ഥാനക്കാർക്കും ട്രോഫികൾ
കൊടിയത്തൂർ: മുക്കം ഉപജില്ലാ കലാമേളയുടെ ചരിത്രത്തിൽ ആദ്യമായി, ഓവറോൾ മൂന്നാം സ്ഥാനക്കാർക്കും ട്രോഫികൾ നൽകുന്ന പുതിയ സംരംഭവുമായി ട്രോഫി കമ്മറ്റി ശ്രദ്ധേയമായ മാതൃകയായി മാറി. കെ.എസ്.ടി.എം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ട്രോഫികൾ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ്, എ.ഇ.ഒ ടി. ദീപ്തിക്ക് കൈമാറി.
കലാമേള ജനറൽ കൺവീനർ എം.എസ്. ബിജു, കലാമേള കൺവീനർ ജി. സുധീർ, ട്രോഫി കമ്മറ്റി ചെയർമാൻ ടി.കെ. അബൂബക്കർ, പി. ചന്ദ്രൻ, ഗിരീഷ് കാരക്കുറ്റി, കെ.സി. ഹാഷിദ്, അജീഷ്, പി.സി. മുജീബ് റഹ്മാൻ, ട്രോഫി കമ്മറ്റി കൺവീനർ കെ.പി. മുജീബ് റഹ്മാൻ, കെ.എസ്.ടി.എം ഉപജില്ല പ്രസിഡൻറ് എം. മുനീബ്, പി.പി. സിയാഉൽ ഹഖ്, മുജീബ് റഹ്മാൻ ആനയാംകുന്ന് എന്നിവർ ചടങ്ങിൽ പങ്കെടുത്തു