Thiruvambady

പോലീസ് സ്റ്റേഷൻ സന്ദർശനം കെജി കുട്ടികൾക്ക് കൗതുകമായി

തിരുവമ്പാടി :തിരുവമ്പാടി ഇക്ര പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷൻ സന്ദർശനം കൗതുകത്തിനും അറിവിനും സമാനമായി. സ്റ്റേഷനിലെ വിവിധ പ്രവർത്തനങ്ങൾക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു.

എ എസ് ഐ ജെസ്സി മാത്യു സ്റ്റേഷൻ പ്രവർത്തനങ്ങളെയും ഉപകരണങ്ങളെയും കുറിച്ച് കുട്ടികൾക്ക് വിശദീകരണം നൽകി. എസ് ഐ മാരായ പുരുഷോത്തമൻ, അരവിന്ദൻ, എ എസ് ഐ മാരായ ജെസ്സി മാത്യു, ഷീന, എസ് സി പി ഒ മാരായ വിനോദ്, രാജു എന്നിവരും കുട്ടികൾക്ക് ഉപദേശങ്ങൾ നൽകി, പോലീസിനോടുള്ള ഭയം കുറയ്ക്കുന്നതിനായി പാട്ടുകൾ പാടി മധുരം നൽകി.

സ്കൂൾ പ്രിൻസിപ്പൽ ഷബ്‌ന മാഡം അടക്കമുള്ള അധ്യാപകർ കുട്ടികൾക്ക് പിന്തുണ നൽകി, ഈ സന്ദർശനം കുട്ടികൾക്ക് ഒരു പുതിയ അനുഭവമായി.

Related Articles

Leave a Reply

Back to top button