Kodiyathur
കൊടിയത്തൂർ കോട്ടമ്മൽ യു.ഡി.എഫ് “യൂത്ത് വാക്ക്” സംഘടിപ്പിച്ചു
കൊടിയത്തൂർ: വയനാട് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ശ്രീമതി പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമന്നഭ്യർത്ഥിച്ച് കൊണ്ട് കൊടിയത്തൂർ കോട്ടമ്മൽ യു.ഡി.എഫ് “യൂത്ത് വാക്ക്” സംഘടിപ്പിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ടി മൻസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.ടി അബ്ദുറഹിമാൻ, ഇ.കെ മായിൻ, കെ.എം.സി വഹാബ്, കെ അബ്ദുസ്സമദ്, ഇ.എ ജബ്ബാർ, നൗഫൽ പുതുക്കുടി, സി.കെ അബ്ദുസ്സലാം, ശബീൽ പി.പി തുടങ്ങിയവർ പ്രസംഗിച്ചു.
അബ്ദുറഹിമാൻ പുതിയോട്ടിൽ, വി.സി അബ്ദുല്ലക്കോയ, ഇർഷാദ് മീമ്പറ്റ, നാദിം യു, മുഹമ്മദ് സിനാൻ തുടങ്ങിയർ യൂത്ത് വാക്കിന് നേതൃത്വം നൽകി.