Kodiyathur
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ വർദ്ധനവിനെതിരെ വരുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗും ജനകീയ സ്ക്വാഡും ശക്തമാക്കണമെന്ന് മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി
ചെറുവാടി: ചെറുവാടിയിലും പരിസരത്തും മോഷണവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗും ജനകീയ സ്ക്വാഡും ശക്തമാക്കണമെന്ന് മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി ആവശ്യപെട്ടു.
കഴിഞ്ഞ ആഴ്ച്ച വിദ്യാർഥിനികൾക്ക് നേരെ വന്ന അതിക്രമം ഉൾപെടെ അറിയപെട്ടതും അല്ലാത്തതുമായ സംഭവങ്ങൾ ആവർത്തിക്കപെടുകയാണ്.
അവസാനമായി നടന്ന ചെറുവാടി താഴത്ത് മുറിയിലെ വീട്ടിൽ നടന്ന മോഷണത്തിൽ കേസെടുത്ത പോലീസ് ഡ്വാഗ് സ്ക്വാഡും വിരലയടയാള വിദഗ്ദരും ഇന്നലെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്ന് ടൗൺ മുസ്ലീം ലീഗ് പ്രസിഡണ്ട് ഗുലാം ഹുസൈൻ കെ, ജന. സെക്രട്ടറി കുഞ്ഞോയി പാറക്കൽ, ഭാരവാഹികളായ ജബ്ബാർ പുത്തലത്ത്, അബ്ദുസ്സാം കോട്ടൺ സ്പോട്ട്, അബ്ദുറഹ്മാൻ കെ.കെ, നിയാസ് ചെറുവാടി എന്നിവർ ആവശ്യപെട്ടു.