Kodiyathur

ചെറുവാടി അങ്ങാടിയിൽ വെള്ളക്കെട്ട്: ദുരിതത്തിലാകുന്ന നാട്ടുകാർ

ചെറുവാടി: അങ്ങാടിയിൽ നിന്നും പുതിയോത്ത് ജുമാ-മസ്ജിദിന് മുന്നിലെ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം നാട്ടുകാർ കഷ്ടപ്പെടുകയാണ്. ചെറുവാടി – കവിലട റോഡ് പ്രവൃത്തി അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും അങ്ങാടിയിൽ നിന്നും പുഴക്കടവിലേക്കുള്ള ഈ റോഡിലെ വെള്ളക്കെട്ട് നിരവധി യാത്രക്കാരുടെ ദൈനംദിന യാത്രയെ ബാധിക്കുന്നു.

അൽബനാത്ത്, ഹിൽടോപ്പ് സ്കൂൾ, ചെറുവാടി ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലേക്കായി ദിവസേന ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന ഈ പ്രധാന റോഡിലെ വെള്ളക്കെട്ട് ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു. ഇന്നും ഇന്നലെയുമായി ചെറുവാടിയിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ആളുകളും, മൃതദേഹം ജുമാ മസ്ജിദിൽ എത്തിച്ചതും ഈ വെള്ളക്കെട്ട് ചാടികടന്ന് കടന്നാണ്.

ചെറുവാടി അങ്ങാടിയിൽ നിന്നും നലവിൽ പള്ളിക്ക് മുൻവശത്തേക്ക് പുതിയ ഡ്രൈനേജ് സംവിധാനമൊരുക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related Articles

Leave a Reply

Back to top button