Kodiyathur
വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് നേതൃസംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗത്ത് കൊടിയത്തൂരിൽ നേതൃസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം കെ.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ്, വംശീയ രാഷ്ട്രീയത്തെ അതിജയിക്കാൻ ഇന്ത്യ മുന്നണി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധിക്ക് പാർലമെന്റിൽ അതിനെതിരെ ശക്തമായി പോരാടാനുള്ള ആർജ്ജവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി, ജില്ലാ സെക്രട്ടറി കെ.സി അൻവർ, കെ.ടി ഹമീദ്, സെക്രട്ടറി റഫീഖ് കുറ്റിയോട്ട്, ഹാജറ പികെ എന്നിവർ സംസാരിച്ചു.