Local

സ്കൗട്ട്സ് & ഗൈഡ്സ് – നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന ഫണ്ട് നൽകി.സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ്,പെയിൻ & പാലിയേറ്റീവ് പ്രസിഡൻ്റ് ജോസഫ് പാലയ്ക്കൽ സെക്രട്ടറി ജോസ് പട്ടേരിയിൽ എന്നിവർക്ക് സാന്ത്വന പരിചരണ ഫണ്ട് കൈമാറി.

കോടഞ്ചേരിയിൽ 19 വർഷത്തോളമായി യാതൊരു വിധ പ്രതിഫലേച്ഛയുമില്ലാതെ ശാരീരിക,മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി,നാളിതുവരെ 2575 ൽ പരം രോഗികൾക്ക് പാലിയേറ്റീവ് പ്രവർത്തകർ നൽകിവരുന്ന സാന്ത്വന പരിചരണമെന്ന ‘മഹത്തായ സേവനം’ വിദ്യാർത്ഥികൾ മനസ്സിലാക്കി.

ബഹുജന പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ 81 വോളണ്ടിയർമാർ സേവനം ചെയ്യുന്നു.വിവിധങ്ങളായ പരിചരണങ്ങൾക്ക് ഡോക്ടർ,നഴ്സ്,സൈക്യാട്രിസ്റ്റ്,സൈക്കോളജിസ്റ്റ്,ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങൾ രോഗികൾക്ക് സൗജന്യമായി നൽകി വരുന്നു.നിലവിൽ 405 രോഗികൾ പരിചരണത്തിലുണ്ട്.

മാസം തോറും സുമനസ്സുകൾ നൽകി വരുന്ന സഹായം കൊണ്ടാണ് നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത്.എന്നാൽ ഓരോ വർഷവും രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചെലവുകൾ കൂടി വരികയാണ്.കഴിയുന്ന ചെറിയ തുകകൾ നൽകി ദുരിതമനുഭവിക്കുന്നവർക്ക് കൂട്ടിരിപ്പുകാരാകാനും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടാവേണ്ടതാണ്.

സ്കൗട്ട്സ് & ഗൈഡ്സ് ഗ്രൂപ്പ് – കമ്പനി,പട്രോൾ ലീഡേഴ്സ്,എൻ.എസ്.എസ് ലീഡേഴ്സ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു,സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് എന്നിവർ സ്കൂളിലെ പാലിയേറ്റീവ് പ്രവർത്തന ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button