Kodiyathur
“സ്നേഹ പൂർവ്വം സുപ്രഭാതം” പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി നൽകുന്ന “സ്നേഹ പൂർവ്വം സുപ്രഭാതം” പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ ഫെമിന ഫാത്തിമ വി.പി ക്ക് നൽകി എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് കെ അബ്ദുൽ കരീം നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദു സലാം മാസ്റ്റർ, സുപ്രഭാതം ചെറുവാടി റൈഞ്ച് കോർഡിനേറ്റർ ശബീർ മുസ്‌ലിയാർ, എസ്.വൈ.എസ് പഞ്ചായത്ത് ട്രഷറർ അസീസ് ചാത്തപറമ്പ്, എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ സെക്രട്ടറി ആബിദ് എം.എം, കെ ഹാഫിസ് ഹുസൈൻ, നിസാം സി.കെ, എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സെക്രട്ടറി ഇബ്രാഹീം അസ്‌ലമി, ട്രഷറർ ടി.കെ മുബഷിർ, വർക്കിങ് സെക്രട്ടറി കെ ഷാമിൽ, കെ ഹംദാൻ, സ്കൂൾ അദ്ധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.