തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി.ഇന്നലെ (നവംബർ 12 ) വൈകീട്ട് 6 മുതൽ ഇന്ന് (നവംബർ 13 ) വൈകീട്ട് 6 വരെയാണ് നിരോധനാജ്ഞ. റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ല. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്യാൻ ആണ് ഉത്തരവിട്ടത്.
ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ്ങ് സ്ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
നേരത്തെ നവംബർ 13 ന് തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിച്ചിരുന്നു. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി നൽകണം.ഇത് കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാൽ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.