Kodanchery
മിനാർ ചെറുകിട ജലവൈദ്യുതി ഡാം സൈറ്റിൽ പുലി കണ്ടതായി റിപ്പോർട്ട്
കോടഞ്ചേരി: കോഴിക്കോടുള്ള കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്തിലെ മിനാർ കമ്പനിയുടേ മിനി ജലവൈദ്യുതി പദ്ധതിയുടെ ഡാം സൈറ്റിൽ ഇന്ന് (13.11.24) പുലർച്ചെ 04.20 മണിക്ക് പുലിയെ കണ്ടതായി റിപ്പോർട്ട്.
ഡാം സൈറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പുലി പ്രത്യക്ഷപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാർക്കും നേരിട്ട് പുലിയെ കണ്ടതായി പറയുന്നു. സംഭവത്തെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആർ.ആർ.റ്റി ടീം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.