Kodiyathur

പ്രതിഭകളെ ആദരിച്ചു

ചേന്ദമംഗലൂർ: മുക്കം ഉപജില്ല കലോത്സവം, അറബിക്കലോത്സവം, ഉപജില്ലാ – ജില്ലാ – സംസ്ഥാന കായികമേള, ശാസ്ത്രോത്സവം തുടങ്ങിയ വിവിധ മേളകളിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിജയിച്ച പ്രതിഭകളെ വിജയാരവം എന്ന പേരിൽ ആദരിച്ചു. ചടങ്ങ് സ്കൂൾ മാനേജർ സുബൈർ കൊടപ്പന നിർവഹിച്ചു.

ജില്ലാതലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്ത മാനേജർ, സംസ്ഥാന കായിക മേളയിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചേന്ദമംഗലൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് മിഷാബിനെ അനുമോദിക്കുകയും ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ലീഡർ ഐറ ഇശൽ, സ്റ്റാഫ് സെക്രട്ടറി പി.വി റഹ്മാബി, കെ.പി അലി അഷറഫ്, ഇ ബഷീർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button