Thiruvambady

വയനാട് ഉപതെരഞ്ഞെടുപ്പ്; പോളിംഗ് മന്ദഗതിയിൽ, കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും

തിരുവമ്പാടി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിംഗ് 50 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ് പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബൂത്തിൽ എത്താൻ പ്രത്യേക ക്രമീകരണങ്ങൾ ജില്ല ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ചേലക്കരയിൽ 50 ശതമാനം മറികടന്നു. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ പോളിംഗ് ഉയർത്തുമെന്ന വിശ്വാസത്തിലാണ് പാർട്ടികൾ. രാവിലെ തന്നെ ബൂത്തുകളിൽ നീണ്ട നിര രൂപപ്പെട്ടിരുന്നു.

രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറുവരെയാണ്. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളോ സംഘർഷമോ ഇല്ല. ചുരുക്കം ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രം പണിമുടക്കി എങ്കിലും അധികം വൈകാതെ പ്രശ്നം പരിഹരിച്ചിരുന്നു. 2021 ലെ 77.45 ശതമാനത്തിന് അടുത്ത് എത്തിയേക്കുമെന്ന കണക്കു കൂട്ടലിൽ പാർട്ടികൾ

Related Articles

Leave a Reply

Back to top button