Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ റോഡുകൾക്ക് നവീകരണ നിർദേശങ്ങൾ സമർപ്പിച്ചു

തിരുവമ്പാടി :തിരുവമ്പാടി നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി പി.എം.ജി.എസ്.വൈ വി ഐ പദ്ധതി പ്രകാരം പ്രൊപ്പോസൽ സമർപ്പിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. നവീകരണത്തിനായി ചില റോഡുകളുടെ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

പുതുപ്പാടി പഞ്ചായത്ത്: കൊട്ടാരക്കോത്ത്-നീറ്റിക്കൽ-എലോക്കര റോഡ്

കോടഞ്ചേരി പഞ്ചായത്ത്: മുണ്ടൂർ-കണ്ടപ്പൻചാൽ റോഡ്, പൂളവള്ളി-പൂളപ്പാറ-അച്ചൻകടവ് പാലം-കാഞ്ഞിരപ്പാറ-വലിയകൊല്ലി റോഡ്,
കണ്ണോത്ത്-തൊഴിലാളികുന്ന് റോഡ്, ഉദയനഗർ-പാറമല-ചൂരമുണ്ട-കണ്ണോത്ത് റോഡ്

ചെമ്പുകടവ്: ചെമ്പുകടവ്-ചാമുണ്ഡി-അടിവാരം റോഡ്, മഞ്ഞുമല-പാത്തിപാറ റോഡ്

തിരുവമ്പാടി പഞ്ചായത്ത്: തമ്പലമണ്ണ-അത്തിപ്പാറ റോഡ്, കളരിക്കൽ-തേൻപാറ-ഒലിച്ചുചാട്ടം റോഡ്, തിരുവമ്പാടി-അമ്പലപ്പാറ-തോട്ടത്തിൻ കടവ് റോഡ്, വേണ്ടാനത്തുപടി-കരിയാത്തുംപാറ റോഡ്, തറമിറ്റം-കാരാട്ടുപാറ റോഡ്

കാരശ്ശേരി പഞ്ചായത്ത്: കാരശ്ശേരി-കറുത്തപറമ്പ് റോഡ് (പി.കെ.ആലിക്കുട്ടി മാസ്റ്റർ റോഡ്), മരഞ്ചാട്ടി-കുന്തംചാരി-കൂട്ടക്കര റോഡ്, കറുത്തപറമ്പ്-മായങ്ങൽ സങ്കേതം റോഡ്

കൂടരഞ്ഞി പഞ്ചായത്ത്: വീടിപ്പാറ-തൊമ്മൻകട-വഴിക്കടവ് റോഡ്

കൊടിയത്തൂർ പഞ്ചായത്ത്: സൗത്ത് കൊടിയത്തൂർ-കഴുത്തുട്ടിപ്പുറായ്-എടവഴിക്കടവ് റോഡ്, തോട്ടുമുക്കം-മേടരഞ്ഞി റോഡ്, സൗത്ത് കൊടിയത്തൂർ-കൊളങ്ങര-മുറത്തുമൂല റോഡ്

ഈ നിർദേശങ്ങൾക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. റോഡുകളുടെ നവീകരണം പ്രദേശവാസികൾക്ക് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനത്തിന് വഴിതെളിക്കുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button