Kodanchery
കിഫ ആനക്കാംപൊയിലിൻ്റെ നേതൃത്വത്തിൽ കണ്ടപ്പൻചാലിൽ പ്രതിഷേധയോഗം നടത്തി
കോടഞ്ചേരി : കണ്ടപ്പൻചാൽ, ആനക്കാംപൊയിൽ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പുലികളെ നാട്ടുകാർ കാണുകയും ആ വിവരം പതിമൂന്നാം തീയതി ഇടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിനെയും, റേഞ്ചറെയും അറിയിക്കുകയും ചെയ്തിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതിനാൽ കിഫ ആനക്കാംപൊയിലിൻ്റെ നേതൃത്വത്തിൽ കണ്ടപ്പൻ ചാലിൽ വച്ച് പ്രതിഷേധയോഗം ചേരുകയും സമരപരിപാടികൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു.
കിഫ തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിജി വെള്ളാവൂർ, ചാക്കോ കൊച്ചിലാത്ത്, ജോസഫ് പുറ്റുമണ്ണിൽ, ഷാജു മുറ്റത്താനി, സാബു പുതുപ്പറമ്പിൽ, മോഹൻലാൽ എന്നിവർ സംസാരിച്ചു.