ഇന്ദിരാഗാന്ധിയുടെ ജന്മദിനം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷയും ഒന്നര പതിറ്റാണ്ട് കാലത്തോളം ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ശ്രിമതി ഇന്ദിരാ ഗാന്ധിയുടെ 107-ആമത് ജന്മദിനം ദേശീയ ഉദ്ഗ്രഥന ദിനമായി തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണവും ഇന്ദിരാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മനോജ് വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി തുടങ്ങിയവരും നേതാക്കളായ ഹനിഫ ആച്ചപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ജിതിൻ പല്ലാട്ട്, മറിയാമ്മ ബാബു, ഗിരീഷ് കുമാർ, ടി.എൻ. സുരേഷ്, അമൽ ടി. ജയിംസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കൂടാതെ, ഷൈനി ബെന്നി, എ.കെ മുഹമ്മദ്, ബഷീർ വടക്കേത്തറ, അജിത പാറപ്പുറത്ത്, റോയി മായാനി, പുരുഷൻ നെല്ലിമൂട്ടിൽ, ബിനു പുതുപ്പറമ്പിൽ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പരിപാടിക്ക് നേതൃത്വം നൽകി.