സെന്റ് ആന്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി , ശലഭോത്സവം നവംബർ 26 ന്
കോടഞ്ചേരി:കണ്ണോത്ത് സെന്റ് ആന്റണീസ് യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അംഗൻവാടി കുട്ടികളെയും, എൽ. കെ. ജി , യു. കെ. ജി വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ശലഭോൽസവം എന്നു പേരിട്ട പരിപാടിയിൽ ആക്ഷൻ സോങ് (ഇംഗ്ലീഷ്, മലയാളം.) കഥ പറയൽ, കളറിംഗ്,ഫാൻസി ഡ്രസ് എന്നീ അഞ്ച് ഇനങ്ങളിലാണ് മത്സരം.
സ്കൂളിലെ എൽ പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായും, വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.വിദ്യാർത്ഥികളോടൊപ്പമെത്തുന്ന അമ്മമാരെയും സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാരെയും പങ്കെടുപ്പിച്ച് മദർ പി.ടി.എ യുടെ നേതൃത്വത്തിൽ ആകർഷകമായ മത്സരങ്ങൾ അരങ്ങേറും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്യുന്ന ശലഭോൽസവം പരിപാടിയിൽ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ റോബിൻ തിരുമല മുഖ്യാഥിതിയായി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി 75 വിദ്യാർത്ഥികൾ അണിനിരക്കുന്ന തിരുവാതിര, മാർഗ്ഗം കളി, ദഫ് മുട്ട് എന്നിവ ഉണ്ടായിരിക്കും.