Thiruvambady

പുല്ലുരാംപാറ ഹൈസ്കൂളിന്റെ ഉജ്ജ്വല വിജയങ്ങൾ: താരങ്ങളെ ആദരിച്ചു

തിരുവമ്പാടി: ഈ വർഷത്തെ വിവിധ സ്കൂൾ മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പുല്ലുരാംപാറ ഹൈസ്കൂളിന്റെ വിദ്യാർത്ഥികളെ പൗരാവലിയും സ്കൂൾ പി.ടി.എയും മാനേജ്മെന്റും ചേർന്ന് ഊഷ്മളമായി ആദരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കായിക മേളയിൽ മെഡൽ നേടിയ ഡെന ഡോണി, ആൽബിൻ ബോബി, ദേവനന്ദ, അന്ന റേച്ചൽ, മുഹമ്മദ്‌ എ, മയൂഖി ബി.പി എന്നിവരും വിവിധ മേളകളിൽ സ്കൂളിനുവേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചതിന്റെ ഭാഗമായി ദാന നസീർ, അമേയ ജെയ്സൺ, ഐൻ ട്രീസ എന്നിവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

ജില്ലാ കായിക മേള: ഓവർഓൾ ചാമ്പ്യൻഷിപ്, ഉപജില്ലാ കലാമേള: ഓവർഓൾ മൂന്നാം സ്ഥാനം,സബ് ജില്ലാ കായിക മേള: 503 പോയിന്റ് നേടിയ എക്കാലത്തെയും മികച്ച സ്കോറോടെ ഓവർഓൾ ചാമ്പ്യൻഷിപ് സബ് ജില്ലാ ഐ.ടി. മേള: ഓവർഓൾ ചാമ്പ്യൻഷിപ്, സബ് ജില്ലാ ശാസ്ത്ര മേള: റണ്ണേഴ്സ് അപ്,സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേള: ഓവർഓൾ മൂന്നാം സ്ഥാനം, താമരശ്ശേരി കോർപ്പറേറ്റ് ക്വിസ്: ‘ടാലെഷ്യ’യിൽ മേഖലയിൽ ഒന്നാം സ്ഥാനം, 3000 രൂപ പ്രൈസ്മണി എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയം കൈവരിച്ചത്.

വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്, പ്രിൻസിപ്പൽ ആന്റണി കെ.ജെ, ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ, പി.ടി.എ പ്രസിഡന്റ്‌ വിൽസൺ താഴത്തു പറമ്പിൽ, എം.പി.ടി.എ പ്രസിഡന്റ്‌ അനു പ്രകാശ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അജു എമ്മനുവേൽ, പ്രിൻസ് താളനാനി, അധ്യാപകരായ ബീന പോൾ, അഞ്ജു ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചു.

വിജയത്തിന്റെ ആഘോഷത്തിൽ കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.

Related Articles

Leave a Reply

Back to top button