സാമൂഹ്യ ശാസ്ത്ര മേള സ്റ്റിൽ മോഡലിൽ ഗ്രേസ് മാർക്കോട് കൂടി എ ഗ്രേഡ് നേടി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ
കൊടിയത്തൂർ : ആലപ്പുഴയിൽ നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിൽ ഗ്രേസ് മാർക്കോട് കൂടി എ ഗ്രേഡ് നേടി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ. പ്രാചീന സിന്ധു നദീതട സംസ്കാരത്തെ പുനരാവിഷ്കരിച്ചതിനാണ് എ ഗ്രേഡ് ലഭിച്ചത്. പ്ലസ് ടു ഹ്യൂമാനിറ്റീസ് ബാച്ചിലെ വിദ്യാർത്ഥികളായ ഹിബയും ഫിദ അഷ്റഫും ആണ് മത്സരത്തിൽ പിടിഎമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നത്.
മാതൃദേവത, പുരോഹിത രാജാവ്, മൺപാത്രങ്ങൾ, സിറ്റാഡൽ, മഹസ്നാനഘട്ടം, ആയുധങ്ങൾ, മുദ്രകൾ, ലിപികൾ, ഗ്രാനറി, ആഭരണങ്ങൾ തുടങ്ങി ഹാരപ്പൻ സംസ്കാരത്തിലെ വൈവിധ്യങ്ങളെ മണ്ണുകൊണ്ട് വരച്ചു കാണിച്ച് പുനരാവിഷ്കരിക്കുകയായിരുന്നു വിദ്യാർത്ഥികൾ.
കൂടാതെ വിദ്യാർത്ഥികളുടെ കലാവിരുതുകൾ ശാസ്ത്രമേള നടന്ന സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർക്ക് വിദ്യാർത്ഥികൾക്ക് പഠനത്തിനും ഗവേഷണത്തിനും വേണ്ടി കൈമാറി മാതൃകയായി.