Thiruvambady

തിരുവമ്പാടി പഞ്ചായത്തിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) ബോധവൽക്കരണ വാരാചരണം ആരംഭിച്ചു.

ശരിയായ ആൻറിബയോട്ടിക് ഉപയോഗം, ആൻറിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭ്യത, കാലഹരണപ്പെട്ട മരുന്നുകളുടെ സുരക്ഷിത നീക്കം, ആൻറിബയോട്ടിക് അമിത ഉപയോഗത്തിന്റെ ദോഷങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ നടന്നു വരുന്നു.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബോധവൽക്കരണ കോർണർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക് മരുന്നുകൾ നീല കവറിൽ വിതരണം ചെയ്യാനുള്ള പദ്ധതി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എം. മുഹമ്മദലി ചടങ്ങിൽ സംസാരിച്ചു.

‘ആൻ്റിബയോട്ടിക് സാക്ഷരത’ എന്ന വിഷയത്തിൽ ഡോ. കെ.വി. പ്രിയ (മെഡിക്കൽ ഓഫീസർ), എം. സുനീർ (ഹെൽത്ത് ഇൻസ്പെക്ടർ), ഷീജ ഇ.ജി. (നഴ്സിംഗ് ഓഫീസർ), മിനി വി.എം., ജോബ്സി (നഴ്സിംഗ് സ്കൂൾ ട്യൂട്ടർ), കമറുന്നിസ (ഫാർമസിസ്റ്റ്) എന്നിവർ ക്ലാസുകൾ എടുത്തു.

വാരാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾ, സെൽഫി കോർണർ, നീല കവർ ക്യാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും വിദ്യാർത്ഥികളും നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും പങ്കാളികളായി.

Related Articles

Leave a Reply

Back to top button