Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ കണ്ണോത്ത് വൈദ്യുതി പോസ്റ്റിൽ കാറിടിച്ചു

കോടഞ്ചേരി: കൈതപ്പൊയിൽ കോടഞ്ചേരി അഗസ്ത്യന്മുഴി റോഡിൽ വീണ്ടും വാഹനാപകടം. കണ്ണോത്ത് അങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അരീക്കോട് സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ. ആർക്കും പരിക്കില്ല.പോസ്റ്റ് തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്.
ഈ റോഡിൽ കോടഞ്ചേരി ക്കും കൈതപ്പൊയിലിനും ഇടയ്ക്ക് വാഹനാപകടം ഇപ്പോൾ പതിവായിരിക്കുകയാണ്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ വൈദ്യുതി പോസ്റ്റുകളിലാണ് ഇടിച്ചു നിൽക്കുന്നത്. കോടഞ്ചേരി ക്കും കൈതപ്പൊയിലിനും രണ്ടുമാസത്തിനിടയിൽ നിരവധി അപകടങ്ങൾ ആണ് നടന്നിരിക്കുന്നത് വാഹനാപകടത്തെ തുടർന്ന് എച്ച് റ്റി പോസ്റ്റ് പൊട്ടിയതിനാൽ , കണ്ണോത്ത് ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ പോസ്റ് മാറ്റിയ ശേഷമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുകയുള്ളൂയെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.






