കോഴിക്കോട് കൂമ്പാറയിൽ പിക്കപ്പ് വാൻ മറിഞ് അപകടം: ഒരാൾ മരിച്ചു,15 ഓളം പേർക്ക് പരിക്ക്
കൂമ്പാറ :കോഴിക്കോട് കൂമ്പാറയിൽ പിക്കപ്പ് വാൻ മറിഞ് അപകടം ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി എസ് കെ ഷാഹിദുൽ(20) ആണ് മരിച്ചത്.
പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടം. ഇന്നലെ രാത്രി 7:00 യോടെയാണ് സംഭവം
സംഭവ സ്ഥലത്ത് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. സ്ഥലം സിഐ യുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡി വൈ എസ് പി യോട് നടപഫിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് പറഞ്ഞു.
കാക്കാടംപൊയിൽ നിന്ന് കൂമ്പാറയിലേക്ക് വരുമ്പോൾ മേലെ കൂമ്പാറയിൽ വെച്ച് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിർമ്മാണ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുകയായിരുന്നു തൊഴിലാളികൾ.
തുടർന്ന് നാട്ടുകാരും മുക്കം ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റ 16 പേരെ മുഖത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളാണ് മരിച്ചത്.മറ്റ് 15 പേർ അവിടെ ചികിത്സയിലാണ്. അതിഥി തൊഴിലാളികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് പരിക്കേറ്റ് ഒരാളെ അരീക്കോട്ട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാരോടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനോടും നേരിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു സംഘർഷം പരിഹരിക്കുന്നതിനിടയിൽ ജോസഫ് എംഎൽഎക്ക് നേരെയും സിഐ മോശമായി പെരുമാറി എന്ന ആക്ഷേപമുണ്ട്.